സൂക്ഷിച്ചോളൂ.. നിങ്ങൾക്കും വരാം ഈ ഫോൺ കോൾ; നഷ്ടമാകുന്നത് ലക്ഷങ്ങൾ, വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം
തിരുവനന്തപുരം : സ്കൂൾ, കോളേജ് വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതിനിടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്ന വ്യാജേന പണം തട്ടുന്ന സംഘമുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടതെന്താണെന്നും പോലീസ് വിവരിക്കുന്നുണ്ട്. വാട്സ്ആപ്പ് കോളിലൂടെയാണ് സംഘം തട്ടിപ്പിനിരയാക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്നുമായി കുട്ടിയെ പിടികൂടിയെന്നും ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറയുന്ന ഉദ്യോഗസ്ഥർ കേസ് ഒഴിവാക്കി നൽകാനായി പണം ആവശ്യപ്പെടുകയാണ് ചെയ്യുക. […]


