കാൺമാനില്ല

കോഴിക്കോട്: ഫറോക്ക് പള്ളിപ്പടി പുതുക്കോട് ജാഫർ പത്തായ കണ്ടി എന്ന വ്യക്തിയെ 10/12/24-ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണ്മാനില്ല. യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാത്ത വ്യക്തിയാണ്. മൊബൈൽ ഫോൺ വീട്ടിൽ വെച്ച് പോയതായിരുന്നു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായോ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനുമായോ ബന്ധപ്പെടുക. +919847340167 (നിസാർ ) പോപ്പുലർ ന്യൂസ് നൽകുന്ന ഈ വാർത്ത പരമാവധി പൊതുസമൂഹത്തിലേക്ക് എത്തിച്ച് കാണാതായ വ്യക്തിയെ കണ്ടെത്താൻ സഹകരിക്കുക.

മൂന്നാറില്‍ താപനില പത്തുഡിഗ്രിയില്‍ താഴെ; സഞ്ചാരികളുടെ ഒഴുക്ക്

തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും. വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് ഇനിയും ശൈത്യകാലം ആരംഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്ന് ആയിരുന്നു താപനില. വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൂന്നാറിലെ […]

അവിസ്മരണീയ ലോകകപ്പിനായുള്ള ഔദ്യോഗിക ട്രാക്കിൽ സൗദി; 2034 ലെ ലോകകപ്പ് ആതിഥേയരായി സൗദിയെ പ്രഖ്യാപിച്ച് ഫിഫ

ദോഹ : ലോകകപ്പിന്റെ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ (419-500) ഉയർന്ന സ്‌കോർ സൗദിക്ക് ലഭിച്ചിരുന്നു. ഫിഫ അസാധാരണ ജനറൽ അസംബ്ലിയിൽ പ്രസിഡന്റ് ഗിയാനി ഇൻഫെന്റിനോയാണ് പ്രഖ്യാപനം നടത്തിയത്. ഖത്തറിന് ശേഷം വീണ്ടും അറേബ്യൻ മണ്ണിലേക്ക് ലോക കാൽപന്ത് മാമാങ്കം എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2030-ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യംവഹിക്കുമെന്നും ആഗോള ഫുട്ബോള്‍ സംഘടന വ്യക്തമാക്കി. ഫിഫ കോൺഫറൻസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. 2022-ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് […]

ഫുട്ബോൾ മത്സരത്തിനിടെ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടി കയറി; വിദേശ താരം സാമുവലിന് വിലക്കേർപ്പെടുത്തി

മലപ്പുറം : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടി കയറിയ വിദേശ താരത്തിന് വിലക്കേർപ്പെടുത്തി. ഈ സീസനിലെ ടൂർണമെൻ്റുകളിലാണ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിൽ വെച്ചു നടന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് സുപ്പർ സ്റ്റുഡിയോ താരം സാമുവൽ നിലത്ത് വീണു കിടക്കുകയായിരുന്ന എതിർ ടീമിലെ കളിക്കാരൻ്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടി കയറിയത്. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് സാമുവൽ എന്ന വിദേശ താരത്തെ വിലക്കിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്. മനുഷ്യത്വ […]

എസ് ഡി പി ഐ നേതാവായിരുന്ന അഡ്വ. ഷാൻ വധക്കേസിൽ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എസ്ഡിപിഐ നേതാവായിരുന്ന മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ എസ് ഷാൻ വധക്കേസിൽ പ്രതികളായ 5 പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. രണ്ടാം പ്രതി വിഷ്ണു‌, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ത്, അഞ്ചാം പ്രതി അതുൽ, ആറാം പ്രതി ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി സിംഗിൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി-3 ആണ് പ്രതികൾക്ക് ജാമ്യം നൽകിയത്. ചട്ടവിരുദ്ധമായാണ് ജാമ്യം […]

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച്‌ സ്വര്‍ണ്ണ മാല തട്ടിയെടുത്ത കേസ്; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച്‌ സ്വര്‍ണ്ണ മാല തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി കൊട്ടത്തറ സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ വിവേക് (31) ആണ് ഫറോക്ക് പോലീസിന്റെ പിടിയിലായത്. ഷെയര്‍ചാറ്റ് എന്ന സമൂഹ മാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയുടെ നാലേകാല്‍ പവന്റെ മാലയാണ് വിവേക് കൈക്കലാക്കിയത്. സ്വര്‍ണ്ണ മാല കൈക്കലാക്കിയ ശേഷം ഇയാള്‍ യുവതിയുടെ കണ്ണില്‍പ്പെടാതെ മുങ്ങി നടക്കുകയായിരുന്നു. വിവേക് സ്വര്‍ണ്ണം വിറ്റശേഷം ആ പണം ഉപയോഗിച്ച്‌ തിരൂരങ്ങാടിയിലെ ലോഡ്ജില്‍ മുറിയെടുത്ത് […]

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 185 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ത്തു

ലഖ്നൗ: സംഭലിൽ ആറുപേരെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം അണയും മുമ്പ് തന്നെ പള്ളിക്ക് നേരെ ബുൾഡോസർ രാജുമായി യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും 100 വർഷങ്ങൾ പഴക്കമുള്ള മസ്ജിദ് ആണ് നിയമവിരുദ്ധമായി നിർമിച്ചതെന്ന് ആരോപിച്ച് പൊളിച്ചുനീക്കിയത്. യു.പിതലസ്ഥാനമായ ലഖ്‌നൗവിൽനിന്ന് 125 കിലോമീറ്റർ അകലെ ഫതഹ്പൂർ ജില്ലയിലെ ലലൗലി നഗരത്തിൽ സ്ഥിതിചെയ്യുന്ന നൂരി മസ്ജിദ് ആണ് പൊളിച്ചത്. സംഭൽ ഷാഹി ജുമാ മസ്‌ജിദിന് മേൽ സംഘ്‌പരിവാർ അവകാശവാദം ഉന്നയിക്കുകയും സർവേ നടത്തിയതിനെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചു കൊല്ലുകയുംചെയ്‌ […]

സമസ്തയിൽ ഭിന്നതയില്ലെന്ന് ജിഫ്രി തങ്ങള്‍; ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാതെ സമവായ ചർച്ച അവസാനിച്ചു

മലപ്പുറം: സമസ്തയിൽ രണ്ടു വിഭാ​ഗമില്ലെന്നും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറത്തുവെച്ചു നടന്ന ലീ​ഗ്- സമസ്ത സമവായ ചർച്ചയ്ക്കു ശേഷം നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതെയാണ് ചർച്ച അവസാനിച്ചത്. ലീഗ് വിരുദ്ധ വിഭാഗത്തിന്റെ അസാന്നിധ്യത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിലർ വരാൻ സാധിക്കില്ലെന്ന് അസൗകര്യം അറിയിച്ചെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. ‘അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകുക […]

അമിതവേഗം, ട്രാഫിക് നിയമലംഘനം; യാത്രക്കാര്‍ക്ക് നേരിട്ട് പരാതി നല്‍കാം, ബാക്കി എം.വി.ഡി. നോക്കും

റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് നെക്‌സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം. ചെയ്യേണ്ടത്: ക്യൂ.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നെക്സ്റ്റ് ജന്‍ എം പരിവാഹന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അപ്ലിക്കേഷനില്‍ സംസ്ഥാനം, നമ്മുടെ പേര്, മൊബൈല്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവനല്‍കി പാസ്വേഡ് സെറ്റുചെയ്തശേഷം ഒറ്റത്തവണ പാസ്വേഡുപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ആപ്പിലെ സിറ്റിസണ്‍ സെന്റിനല്‍ […]

മൊബൈലിൽ ഗെയിം കളിക്കാൻ മകന്ഫോൺ കൊടുത്തില്ല മാതാവിനെ കത്തി കൊണ്ട് കഴുത്തിന് വെട്ടി സംഭവം കോഴിക്കോട്തിക്കോടിയിൽ

മൊബൈലിൽ ഗെയിം കളിക്കാൻ മകന്ഫോൺ കൊടുത്തില്ല മാതാവിനെ കത്തി കൊണ്ട് കഴുത്തിന് വെട്ടി സംഭവം കോഴിക്കോട്തിക്കോടിയിൽ   മൊബൈലിൽ ഗെയിം കളിക്കാൻ മകന്ഫോൺ കൊടുത്തില്ല നൊന്തു പ്രസവിച്ച് പോറ്റി വളർത്തിയപൊന്നുമ്മയെ കത്തി കൊണ്ട് കഴുത്തിന് വെട്ടി ഗുരുതരാവസ്ഥയിൽ മാതാവ് ആസ്പത്രിയിൽസംഭവം കോഴിക്കോട് ജില്ലയിലെതിക്കോടിയിൽ കരുതിയിരിക്കുകനേരിന്റെ മാർഗത്തിൽ നന്മയുടെ പ്രകാശം മക്കളിൽ അനുഗ്രഹമായി തീരുവാൻനാഥനോട് പ്രാർത്ഥിക്കുകഅതോടൊപ്പം അവന്റെ കൂട്ടുകാരെ കുറിച്ച് നന്നായി വിലയിരുത്തുക ചുറ്റും ലഹരിയുടെ ലോകം പിഞ്ചു മക്കളിലേക്കും എത്തിച്ചേരുകയാണ്., പയ്യോളി (കോഴിക്കോട്)∙ ഗെയിം കളിക്കുന്നതിന് മൊബൈൽ […]