കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്
ഹൈദരാബാദ്: സന്തോഷ് ട്രോഫിയുടെ രാജാക്കന്മാർ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ പ്രേമികൾ. ഇന്ന് നടക്കുന്ന ആവേശകരമായ ഫൈനലിൽ കേരളവും ബംഗാളുമാണ് കിരീടപോരാട്ടത്തിൽ മാറ്റുരക്കുന്നത്. ഹൈദരാബാദിൽ ഇന്ന് രാത്രി 7.30നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇന്നത്തെ പുതുവത്സരരാത്രയിൽ ന്യൂ ഇയർ സമ്മാനമായി സന്തോഷ് ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തുമെന്നുതന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ബംഗാളും കേരളവും കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സെമി ഫൈനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് മുന്നേറിയത്. […]


